ഷാരൂഖ് ചിത്രം ഡിയര്‍ സിന്ദഗി കനേഡിയന്‍ ടി.വി ഷോയുടെ കോപ്പിയടിയെന്നാരോപണം

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഷാരുഖ് ഖാന്‍ ചിത്രം ഡിയര്‍ സിന്ദഗി കോപ്പിയടിച്ചതാണെന്ന് ആരോപണം. കനേഡിയന്‍ ടി.വി ഷോയുടെ കോപ്പിയടിയാണ് ചിത്രമെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണങ്ങള്‍. കനേഡിയന്‍ ടി.വി ഷോ ബിയിങ് എറികയുടെ നിര്‍മ്മാതാക്കള്‍ ധര്‍മ്മ പ്രൊഡക്ഷന്‍സിന് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

A part of Dr Tom’s room from Being Erica.

എന്നാല്‍ സിനിമയുടെ സംവിധായക ഗൗരി ഷിന്‍ഡേ ആരോപണം നിഷേധിച്ചു. തന്റെ തിരക്കഥ ഒറിജിനലാണെന്നും കനേഡിയന്‍ ടി.വി ഷോ കണ്ടിട്ടില്ലെന്നും ഷിന്‍ഡേ പറഞ്ഞു. നവംബര്‍ 25നാണ് ഷാരുഖ് ഖാനും അലിയ ഭട്ടും പ്രമുഖ റോളുകളില്‍ അഭിനയിച്ച ഡിയര്‍ സിന്ദഗി പുറത്തിറങ്ങിയത്. ഷാരൂഖ് ചിത്രത്തില്‍ മനശാസ്ത്രജ്ഞനായാണ് വേഷമിട്ടിരിക്കുന്നത്.A screenshot from Being Erica.
ഡിയര്‍ സിന്ദഗി പൂര്‍ണ്ണമായും തന്റെ വ്യക്തപരമായ സിനിമയാണെന്നും ടെലിവിഷന്‍ ഷോയില്‍ ഈ സിനിമയിലുള്ള പോലുള്ള ഡോക്ടര്‍ ഉണ്ട് എന്നതിന്റെ പേരില്‍ സിനിമ കോപ്പിയടിയാകില്ലെന്നും ഷിന്‍ഡേ പ്രസ്താവനയില്‍ പറഞ്ഞു.ഇത്തരം അനാവശ്യമായ ആരോപണങ്ങള്‍ മൂലം താന്‍ ദുഖിതയാണെന്നും ഷിന്‍ഡേ കൂട്ടിച്ചേര്‍ത്തു. ഡോക്ടറും യുവതിയും കഥാപാത്രങ്ങളായി വരുന്ന കനേഡിയന്‍ ടി.വി ഷോയാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്. ഡിയര്‍ സിന്ദഗിയിലെ കഥാപാത്രങ്ങളും എതാണ്ട് ഇതിന് സമാനമാണെന്നാണ് ആരോപണം.

ഡിയര്‍ സിന്ദഗിയിലെ ഷാരൂഖ് ഖാനും, ബിയിങ് എറികയിലെ ഡോക്ടറുടെ കഥാപാത്രവും

ആലിയയും എറികയായ നടിയും

ചില സംഭാഷണങ്ങളും അതേപോലെ തന്നെ ഡിയര്‍ സിന്ദഗിയിലുണ്ട്.


കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള സിനിമ നിര്‍മ്മാണ കമ്പനിയാണ് ധര്‍മ്മ പ്രാഡക്ഷന്‍സ്. ഹോളിവുഡിലടക്കം ഇവര്‍ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സംഭവത്തിന്റെ പേരില്‍ വക്കീല്‍ നോട്ടീസുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടിലെന്നും ധര്‍മ്മ പ്രൊഡക്ഷന്‍സ് സി.ഇ.ഒ അപൂര്‍വ മേത്ത പറഞ്ഞു.

You must be logged in to post a comment Login