ഷുഹൈബിനെ വധിക്കാനെത്തിയ വാഹനം തിരിച്ചറിഞ്ഞു; കൊലയാളികളെത്തിയത് വാടകയ്‌ക്കെടുത്ത രണ്ടു കാറുകളില്‍

കണ്ണൂര്‍: ഷുഹൈബിനെ വധിക്കാനെത്തിയ വാഹനം തിരിച്ചറിഞ്ഞു. വാടകയ്‌ക്കെടുത്ത രണ്ട് കാറുകളിലാണ് കൊലയാളികളെത്തിയത്. പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടെന്ന് സംശയം. പൊലീസ് റെയ്ഡുകള്‍ വ്യാപിപ്പിച്ചു.

അതേസമയം ഷുഹൈബ് വധക്കേസിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. സിപിഐഎം ഭീകരസംഘടനയായി മാറി. ടി.പി. കേസിലെ പ്രതികള്‍ക്ക് ഷുഹൈബ് വധത്തില്‍ പങ്കുണ്ടെന്ന നിലപാടില്‍ മാറ്റമില്ല.

തുടർച്ചയായി കൊലപാതകങ്ങൾ നടത്തുന്ന സിപിഎം ഭീകരസംഘടനയായി മാറി. ഷുഹൈബ് വധം ഇതിനു തെളിവാണ്. ഷുഹൈബ് വധത്തിനു പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചനക്കാരെ  കണ്ടെത്തണം. ഈ വധത്തിനു പിന്നിലെ പ്രതികളെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വെളിപ്പെടുത്തണമെന്നും  ചെന്നിത്തല കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

You must be logged in to post a comment Login