ഷുഹൈബ് കുടുംബ സഹായഫണ്ടിലേക്ക് ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ സംഭാവന

ഇരിട്ടി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തിന് സഹായമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സഹായ ഫണ്ടിലേക്ക് അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വക സംഭാവന. തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബക്കറ്റ് പരിവിലൂടെ സംഭാവന സ്വീകരിക്കുന്നതിനിടയിലാണ് ആകാശിന്റെ പിതാവ് വഞ്ചേരി രവീന്ദ്രന്‍ സംഭാവനയില്‍ പങ്കാളിയായത്.

തില്ലങ്കേരി ടൗണിലെ ഹോട്ടലിനുമുന്നില്‍ നില്‍ക്കുകയായിരുന്ന ആകാശിന്റെ അച്ഛന്‍ പിരിവിനെത്തിയവര്‍ക്ക് പോക്കറ്റില്‍ നിന്ന് 100 രൂപയെടുത്ത് ഇത് എന്റെവക എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇട്ടു.

തില്ലങ്കേരി പഞ്ചായത്തിലെ ഏക കോണ്‍ഗ്രസ് അംഗം യു.സി.നാരായണന്‍ തന്റെ ഓണറേറിയമായ ഏഴായിരം രൂപ കുടുംബസഹായ നിധിയിലേക്ക് സംഭാവന നല്‍കി. തില്ലങ്കേരി ടൗണില്‍ നടത്തിയ ഫണ്ട് ശേഖരണത്തിന് ഡി.സി.സി. വൈസ് പ്രസിഡന്റ് ചന്ദ്രന്‍ തില്ലങ്കേരി, മണ്ഡലം പ്രസിഡന്റ് പി.വി.സുരേന്ദ്രന്‍, പി.വി.പദ്മനാഭന്‍, കെ.ഇ.രാജന്‍, പി.എം.ജയപ്രകാശ്, ടി.കൃഷ്ണന്‍, സി.സലിം, രാഗേഷ് തില്ലങ്കേരി എന്നിവര്‍ നേതൃത്വം നല്‍കി.

You must be logged in to post a comment Login