ഷൂട്ട് ചെയ്ത് മനു വീഴ്ത്തിയത് സ്വര്‍ണം; ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ആദ്യ സ്വര്‍ണ മെഡല്‍ വേട്ട

ഹരിയാന: യൂത്ത് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനു ഭാകറിന് സ്വര്‍ണം. ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ആദ്യ സ്വര്‍ണ മെഡലാണ് ഇത്. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ സ്വര്‍ണം നേടിയത്. 236.5 പോയിന്റോട് കൂടിയാണ് സ്വര്‍ണം. ഹരിയാനക്കാരിയായ മനുഭാകര്‍ കഴിഞ്ഞ ഏപ്രിലില്‍ ഗോള്‍ഡ് ഈസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.

2017 ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ മനു ഭാകര്‍ വെള്ളി നേടിയിരുന്നു. 2018 ഒളിംപിക്‌സില്‍ രണ്ട് സ്വര്‍ണ മെഡലും നേടി. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും മിക്‌സ്ഡ് ടീം വിഭാഗത്തിലുമായിരുന്നു സ്വര്‍ണം. ഗെയിംസില്‍ ഇന്ത്യയുടെ പതാക വഹിച്ചതും മനു ഭാകറാണ്.

You must be logged in to post a comment Login