ഷൂസുകളിലൊരു രാജകീയഭാവം

കാലില്‍ ധരിക്കുന്ന ചെരിപ്പായാലും അതില്‍ എത്രയേറെ ഫാഷന്‍ കൊണ്ടു വരാം ഒന്നു കരുതി നടക്കുന്ന തലമുറയാണ് ഇന്നത്തേത്.കാലു മറഞ്ഞു കിടക്കുന്ന തരത്തിലുളള ഷൂസുകളോട്  എക്കാലത്തും എല്ലാവര്‍ക്കും പ്രിയമാണ്.ഇതില്‍ തന്നെ ഹീലുളളവയും ഹീലില്ലാത്തവയും കാണും.കാര്യമെന്തൊക്കയായാലും ഓരോ കാലത്തിറങ്ങുന്ന ഷൂസുകളില്‍ കാലികമായ മാറ്റങ്ങള്‍ പ്രകടമാണ്.

shoe.jpegഇതില്‍ റോയല്‍ ഷൂസുകള്‍ക്ക് ആരാധകര്‍ ഏറെയാണ്.ഇതിന്റെ പാത പിന്തുടര്‍ന്നു വന്ന റോയല്‍ ചെരുപ്പുകളും ഇന്ന് വിപണിയിലുണ്ട്.കാലുകള്‍ക്ക് കൂടുതല്‍ മാര്‍ദ്ദവും നല്‍കും ഇവ.മറ്റു ചെരുപ്പുകള്‍ പോലെ നടക്കുമ്പോള്‍ ഉളള കട കട ശബ്ദം കേള്‍പ്പിക്കുകയുമില്ല.ഇതൊക്കെയാണ് റോയല്‍ ചെരുപ്പുകളെ യുവതയുടെ പ്രിയപ്പെട്ട പാദരക്ഷയാക്കി മാറ്റിയത്.അവര്‍ ആഗ്രഹിക്കുന്നതു പോലെയുളള ലുക്ക് നല്‍കുകയും ചെയ്യും.

പാര്‍ട്ടികള്‍ക്കും കുറച്ച് ഹെവി മേക്ക് ഓവര്‍ വേളകളിലുമൊക്കെയാണ് റോയല്‍ ചെരുപ്പുകള്‍ പൊതുവേ ധരിക്കാറ്.അത് സാരിയായാലും പാര്‍ട്ടിവെയര്‍ ഗൗണായാലും ചെരിപ്പ് റോയല്‍ തന്നെ.ഈ വിഭാഗത്തില്‍പ്പെട്ട വെല്‍വെറ്റ് ഷൂസുകളാണ് ഇവയില്‍ മിഴിവുറ്റത്.കടും സ്വര്‍ണ്ണനിറത്തിലുളള ഷൂസുകള്‍ക്കും  ആരാധകരേറെ.ഇനി പാര്‍ട്ടികളിലും മറ്റും നിങ്ങള്‍ കൂടുതല്‍ തിളങ്ങും,രാജകീയ തിളക്കം.

You must be logged in to post a comment Login