ഷെറിന്‍റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛന് ജീവപര്യന്തം തടവ്

 

വാഷിങ്ടണ്‍: ഷെറിന്‍ മാത്യൂസ് കൊലപാതകക്കേസില്‍ വളര്‍ത്തച്ഛന് ജീവപര്യന്തം തടവ് ശിക്ഷ. ഷെറിന്‍ മാത്യൂസിന്‍റെ വളര്‍ത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്ലി മാത്യൂസിനെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. അമേരിക്കന്‍ കോടതിയുടേതാണ് വിധി.

2017 ഒക്ടോബര്‍ മാസത്തിലാണ് ഷെറിന്‍ കൊല്ലപ്പെട്ടത്. ടെക്സസിലെ വീടിന് സമീപത്ത് വെച്ചായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആഹാരം തൊണ്ടയില്‍ കുടുങ്ങി മരണം സംഭവിച്ചുവെന്നായിരുന്നു മാതാപിതാക്കളുടെ വാദം. എന്നാല്‍ അത്തരമൊരു മരണത്തിന് യാതൊരു സാധ്യതയുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് കൊലപാതക സംശയം ഉടലെടുക്കുന്നത്.

കുട്ടികളില്ലാതിരുന്ന വെസ്ലി മാത്യൂസ് ഷെറിനെ ദത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ഷെറിനും ഭാര്യയ്ക്കുമൊപ്പം ഇയാള്‍ അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു. ഇതിനിടെയാണ് കുട്ടിയ്ക്ക് ചെറിയ തോതില്‍ മാനസീക അസ്വാസ്ഥ്യമുള്ളതായി മാതാപിതാക്കള്‍ കണ്ടെത്തുന്നത്. ഇതോടെ ഇരുവര്‍ക്കും കുട്ടിയോട് ഇഷ്ടക്കേടുണ്ടാവുകയും ഷെറിനെ കൊല ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.

You must be logged in to post a comment Login