ഷൊര്‍ണൂര്‍ എം.എല്‍.എക്കെതിരെ ലൈംഗിക പീഡന പരാതിയുമായി ഡി.വൈ.എഫ്.ഐ വനിത നേതാവ്  

പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി. ഡി.വൈ.എഫ്.ഐ വനിത നേതാവാണ് എംഎല്‍എ ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നല്‍കിയത്. പാലക്കാട് ജില്ലാ കമ്മറ്റിക്കും, സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് പരാതി നല്‍കുകയായിരുന്നു.

പരാതി അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. സമിതിയില്‍ ഒരു വനിതാ അംഗത്തെ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.ഇന്ന് ചേരുന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും.

You must be logged in to post a comment Login