സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് എം.എം മണി; പ്രസംഗം എഡിറ്റ് ചെയ്തതാണ്; സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; പൊമ്പിളൈ ഒരുമ പ്രക്ഷോഭം ആരോ ഇളക്കി വിട്ടതാണെന്നും ആരോപണം

മൂന്നാര്‍: പൊമ്പിളൈ ഒരുമക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി എംഎം മണി രംഗത്ത്. പൊമ്പിളൈ ഒരുമയുടെ പ്രക്ഷോഭം ആരോ ഇളക്കി വിട്ടാതാണണെന്ന് മണി ആരോപിച്ചു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ട്. പ്രസംഗം എഡിറ്റ് ചെയ്തതാണെന്നും, സ്ത്രീകളെ അപമാനിക്കന്‍ ഉദ്ധേശിച്ചിട്ടില്ലന്നും മണി പറഞ്ഞു. ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല, തെറ്റിധരിക്കപ്പെട്ടതില്‍ ദുഖമുണ്ട്. പ്രസംഗം എഡിറ്റ് ചെയ്തതാണെന്നും മണി ആരോപിച്ചു. മുഖ്യമന്ത്രി വിളിച്ച് ഇക്കാര്യം ചോദിച്ചുവെന്നും മന്ത്രി പറഞ്ഞു.

മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടം മണിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രസംഗത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

സ്ത്രീതൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമയ്‌ക്കെതിരെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. പൊമ്പളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ട്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി എന്ന് അസഭ്യച്ചുവയോടെ എംഎം മണി പറഞ്ഞു. അടിമാലി ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മണിയുടെ അധിക്ഷേപ പരാമര്‍ശം.

You must be logged in to post a comment Login