സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ആഗ്രഹത്തിനനുസരിച്ച് സ്ത്രീകള്‍ നഗ്നകളായും ചൂടന്‍

Image result for mila kunisഹോളിവുഡിന്റെ കറുത്ത വശങ്ങള്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌കര്‍ അവാര്‍ഡ് നേടിയ നടി മില കൂനിസ്. ഹോളിവുഡിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പുറമേ താര ജീവിതം നയിക്കുമ്പോഴും ജീവിതം അത്ര സുഖമുള്ളതല്ല എന്നാണ് താരം വ്യക്തമാക്കുന്നത്.

ഹോളിവുഡിലെ അമിത ലൈഗിംകത തന്നെയാണ് ഇതില്‍ പ്രധാനം. സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ആഗ്രഹത്തിനനുസരിച്ച് സ്ത്രീകള്‍ നഗ്നകളായും ചൂടന്‍ രംഗങ്ങളിലും അഭിനയിക്കണം. ഒരു ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി അര്‍ദ്ധ നഗ്നയായി ഫോട്ടോ ഷൂട്ട് നടത്താന്‍ തന്നോട് നിര്‍മ്മാതാവ് ആവശ്യപ്പെട്ടെന്നും, വഴങ്ങിയില്ലെങ്കില്‍ ഹോളിവുഡില്‍ നിന്ന് പുറത്താക്കും എന്ന് പറഞ്ഞതായും മില പറയുന്നു.

Image result for mila kunis

പുരുഷ മേലക്കോയ്മയാണ് മറ്റൊരു പ്രശ്‌നം. നടന്മാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് നടിമാര്‍ക്ക് നല്‍കുന്നത്. ടെക്‌നിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് തന്നെയാണ് അവസ്ഥയെന്നും നടി പറയുന്നു.

ബ്ലാക്ക് സ്വാന്‍, ഫൊര്‍ഗെറ്റിങ് സാറ മാര്‍ഷല്‍, ദ ബുക്ക് എലി, മാക്‌സ് പെയ്‌നെ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ താരമാണ് മില കൂനിസ്.

You must be logged in to post a comment Login