സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടന്നേക്കുമെന്ന് ടിക്കാറാം മീണ

 

സംസ്ഥാനത്ത് ഒഴിവ് വന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടന്നേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാനാണ് സാധ്യതയെന്ന് ടിക്കാറാം മീണ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് നിലവില്‍ നിയമ തടസമില്ല. കുമ്മനം രാജശേഖരന്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസില്‍ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ നിലവില്‍ കേസുള്ളതിനാല്‍ മഞ്ചേശ്വരത്ത് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. കെ.സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചിട്ടില്ല. ഇത് തീര്‍പ്പായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കില്ല. അതല്ലെങ്കില്‍ ഹൈക്കോടതി നിര്‍ദേശമുണ്ടാകണമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.സംസ്ഥാനത്ത് 6 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

 

You must be logged in to post a comment Login