സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു. ഈ മാസം കേരളത്തിലുണ്ടായ മഴയുടേയും ഉരുള്‍പൊട്ടലിന്റേയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് പ്രളയ മണ്ണിടിച്ചില്‍ ബാധിത വില്ലേജുകളുടെ പട്ടിക പുറത്തിറക്കിയത്. 1038 വില്ലേജുകളാണ ഈ മാസമുണ്ടായ പ്രളയം ബാധിച്ചതെന്ന് ഇതില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ജില്ല ഒഴികെയുള്ള 13 ജില്ലകളിലേയും വിവിധ വില്ലേജുകള്‍ ഈ പട്ടികയിലുണ്ട്. ഏറ്റവും കുറവ് വില്ലേജുകള്‍ കൊല്ലം ജില്ലയിലാണ്അഞ്ച്. ഏറ്റവും കൂടുതല്‍ തൃശൂര്‍ ജില്ലയിലാണ്215 വില്ലേജുകള്‍. പത്തനംതിട്ട28, ആലപ്പുഴ59, ഇടുക്കി 38, എറണാകുളം 62, തൃശൂര്‍ 215, പാലക്കാട് 124, മലപ്പുറം 138, കോഴിക്കോട് 115, വയനാട് 49, കണ്ണൂര്‍ 95, കാസര്‍ഗോഡ് 61
എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പ്രളയ ബാധിത വില്ലേജുകള്‍.

സാമ്പത്തിക സഹായം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനുള്ള ആദ്യപടിയായിട്ടാണ് പ്രളയ ബാധിത പ്രദേശങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്. ഈ പട്ടികയിലുള്ള വില്ലേജുകളുടെ അടിസ്ഥാനത്തിലാകും ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സഹായവും പനരധിവാസവും നടക്കുക.

You must be logged in to post a comment Login