സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പെട്രോളിന് 75.561 രൂപയും ഡീസല്‍ ലിറ്ററിന് 70.607 രൂപയുമാണ് വിലനിലവാരം. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുകയാണ്. ഇതുകാരണമാണ് ആഭ്യന്തര വിപണിയിലും ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്.

ഇന്നലെയും പെട്രോള്‍, ഡീസല്‍ വില കൂടിയിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ എക്‌സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കുത്തനെ ഉയര്‍ന്നത്. ഇന്ധന നിരക്കില്‍ ഒരു രൂപ വീതം എക്‌സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.56 രൂപയിലും ഡീസല്‍ ലിറ്ററിന് 70.61 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.24 രൂപയിലും ഡീസല്‍ 69.27 രൂപയിലുമാണ് വ്യാപാരം. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.57 രൂപയും ഡീസല്‍ ലിറ്ററിന് 69.59 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 72.17 രൂപയും ഡീസലിന് 65.58 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 77.85 രൂപയും ഡീസലിന് 68.77 രൂപയുമാണ് വിലനിലവാരം.

 

You must be logged in to post a comment Login