സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത. രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ചെറിയ മഴയുണ്ടാകുമെന്നാണ് കേരള ദുരന്തനിവാരണ അതോറ്റിറ്റിയുടെ പ്രവചനം

ദിവസങ്ങളായി കാലവര്‍ഷം കേരളത്തില്‍ ദുര്‍ബലമാണ്. ഇന്ന് ഒറ്റപ്പെട്ട, ശക്തമായ മഴ പ്രതീക്ഷിക്കാം. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വായു ചുഴലിക്കാറ്റിന് ശേഷം മണ്‍സൂണ്‍ പൊതുവെ ദുര്‍ബലമാണ്. ഇത് വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ മഴയെയും ബാധിച്ചു. താപനില ഇവിടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളി
ലണ്.

ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടാല്‍ മാത്രമേ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളൂ എന്നാണ് കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നത്. ഈ ആഴ്ച്ച അവസാനത്തോടെ ന്യൂനമര്‍ദ്ദം മഴപെയ്യിക്കുമെന്നാണ് കരുതുന്നത്.

ജൂണ്‍ 23ന് കാലവര്‍ഷം ശക്തമാകും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാനിലും കനത്ത മഴ ഈ സമയം പ്രതീക്ഷിക്കാം. ബംഗ്ലദേശിലും മണ്‍സൂണ്‍ എത്തിയിട്ടുണ്ട്. പതിവിലും പത്ത് ദിവസം വൈകിയാണ് മഴയുടെ വരവ് എങ്കിലും മഴയുടെ അളവില്‍ ആശങ്കപ്പെടാനില്ലെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

You must be logged in to post a comment Login