സംസ്ഥാനത്ത് കോംഗോ പനി; ഒരാള്‍ ചികിത്സയില്‍

congo

തൃശൂര്‍:  സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാൾ ചികിത്സയില്‍. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് പനി ബാധിച്ച് ചികിത്സയിലുള്ളത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോ​ഗിയുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ മാസം 27-ാം തിയതിയാണ് ഇയാൾ വിദേശത്തുനിന്ന് നാട്ടിലെത്തിയത്. അവിടെ ചികിത്സയിലായിരുന്ന ഇയാൾ നാട്ടിലെത്തിയപ്പോഴും രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്.

രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് പനി മനുഷ്യരിലേക്ക് പടരുന്നത്. പനി ബാധിച്ച ആളുടെ രക്തം , ശരീരസ്രവങ്ങള്‍ എന്നിവ വഴി പനി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. പനി,  തലവേദന, വയറുവേദന,  മസിലുകള്‍ക്ക് കടുത്ത വേദന, തൊണ്ടവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത എന്നിവയാണ് പ്രധാന രോ​ഗലക്ഷണങ്ങൾ.  പനി ബാധിച്ചാൽ 40ശതമാനം വരെയാണ് മരണസാധ്യത. സംസ്ഥാനത്ത് ഇതാദ്യമായാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.

You must be logged in to post a comment Login