സംസ്ഥാനത്ത് നാളെ ഹാര്‍ത്താല്‍

തൊടുപുഴ: സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി നാളെ ഹാര്‍ത്താല്‍ നടത്താന്‍ മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്തു. മുല്ലപ്പെരിയാര്‍ സംരക്ഷണത്തിന് സമരവുമായി മുന്നോട്ട്‌പോകുമെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി വ്യക്തമാക്കി. കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിധി പഠിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജലിവഭവ വകുപ്പ മന്ത്രി പിജെ ജോസഫ് പറഞ്ഞു.


രാവിലെ ആറു മുതല്‍ വൈകിട്ട് വരെയായിരിക്കും ഹര്‍ത്താല്‍. ഹര്‍ത്താലിന് പുറമെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി തീരുമാനിച്ചിട്ടുണ്ട്.

You must be logged in to post a comment Login