സംസ്ഥാനത്ത് മഴ; പകർച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ പൊതുജനങ്ങൾക്ക് പകർച്ചവ്യാധ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. വേണ്ടത്ര മുൻകരുതലെടുത്ത് പകർച്ചപ്പനികളെ ഫലപ്രദമായി പ്രതിരോധിക്കാൻ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ്.

പകർച്ചപ്പനികൾ അപകടകാരികളായതിനാൽ സ്വയം ചികിത്സിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം. പകർച്ചപ്പനി ചികിത്സയ്ക്കായി ആശുപത്രികളിൽ മതിയായ സൗകര്യവും മരുന്നും ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

നിരവധി രോഗികളെത്തുന്ന ആശുപത്രികൾ രോഗം പകരുന്ന സ്ഥലമായി മാറാതിരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമദ്ധിക്കമെന്നും മന്ത്രി നിർദേശം നൽകി.

മഴ ശക്തി പ്രാപിച്ച സാഹചര്യത്തിൽ മാലിന്യ നിർമാർജനത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

You must be logged in to post a comment Login