സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും: എം.എം മണി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് മന്ത്രി എം.എം മണി. പ്രളയം കാരണം ആറ് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. അത് മൂലം വൈദ്യുതി ഉത്പ്പാദനത്തില്‍ 350മെഗാ വാട്ടിന്റെ കുറവുണ്ടായി. കൂടാതെ കേന്ദ്ര പൂളില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയിലും കുറവ് ഉണ്ടായി. അതുകൊണ്ടു തന്നെ സംസ്ഥാനം 750 മെഗാ വാട്ട് വൈദ്യൂതി ക്ഷാമം നിലവില്‍ നേരിടുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാനായി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുളള ശ്രമത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login