സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല; പവന് 25,720 രൂപ

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ കുറവ്. പവന് (22 ക്യാരറ്റ്) 80 രൂപ കുറഞ്ഞ് 25,720 രൂപയിലാണ് ഇന്ന് വ്യാപാരം. ഒരു ഗ്രാം സ്വര്‍ണത്തിന് 3,215 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 24 ക്യാരറ്റ് സ്വര്‍ണത്തിന് 28,144 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ വ്യതിയാനമുണ്ടായതാണ് ഇന്ന് ആഭ്യന്തര വിപണിയിൽ വില കുറയാൻ കാരണം.

കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവ്യാപാരം റെക്കോര്‍ഡ് നിരക്കിലായിരുന്നു നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,800 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയുമാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,680 രൂപയും കുറഞ്ഞ നിരക്ക് 24,080 രൂപയുമാണ്.

കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില 25,000 രൂപ കടന്നത്. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ.

ഡൽഹിയിൽ സ്വർണം പവന് (22 ക്യാരറ്റ്) 27,088 രൂപയിലും 24 ക്യാരറ്റിന് 28,048 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 45.37 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും ഇനിയും സ്വര്‍ണവില കൂടാൻ സാധ്യതയുണ്ടെന്നാണ് ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റം ഉണ്ടായിട്ടുണ്ട്. വെള്ളി ഗ്രാമിന് 40.06 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 40,060 രൂപ എന്ന നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.

You must be logged in to post a comment Login