സംസ്ഥാന ഗുസ്തി തൃശൂര്‍, എറണാകുളം, കാസര്‍ഗോഡ് ചാമ്പ്യന്‍മാര്‍

അറുപത്തി ഒന്നാമത് സംസ്ഥാന സീനിയര്‍ പുരുഷ വനിത ഗുസ്തി മത്സരത്തില്‍ തൃശൂര്‍, എറണാകുളം കാസര്‍ഗോഡ് ജില്ലകള്‍ ചാമ്പ്യന്‍മാരായി. 

വനിതാ വിഭാഗത്തില്‍ 27 പോയിന്റേ വീതം നേടി തൃശൂരും, തിരുവനന്തപുരവും തുല്യത പാലിച്ചെങ്കിലും മൂന്ന് സ്വര്‍ണം നേടിയ തൃശൂര്‍ ചാമ്പ്യന്‍മാരായി. പുരിഷ വിഭാഗം ഫ്രീസ്റ്റെലില്‍ 23 പോയിന്റോടെ എറണാകുളം ചാമ്പ്യന്‍മാരായപ്പോള്‍ആതിഥേയ ജില്ലയായ പത്തനംതിട്ട 22പോയിന്റോടെ ഒന്നാമതും 20 പോയിന്റോടെ തൃശൂര്‍ രണ്ടാമതും എത്തി.

ചലച്ചിത്ര സംവിധായകന്‍ ബ്ലസി സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ചെറിയാന്‍ പോളച്ചിറക്കല്‍, പി. വര്‍ഗീസ്, പിഎം പ്രസാദ് നെയില്‍ ടി വര്‍ഗീസ്, ആര്‍ പ്രസന്ന കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

You must be logged in to post a comment Login