സംസ്ഥാന സ്‌കൂള്‍ കലോത്സവം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി; മത്സരങ്ങള്‍ വിജിലന്‍സ് നിരീക്ഷണത്തില്‍

 

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി. വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. വിധി നിര്‍ണയം കുറ്റമറ്റതും സുതാര്യവുമാക്കും. കലോത്സവത്തില്‍ അപ്പീലുകള്‍ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ഭാവിയിലും കലോത്സവം നടത്താന്‍ മൂന്ന് ദിവസം മതിയെന്ന് ഡിപിഐ മോഹന്‍കുമാര്‍ പറഞ്ഞു. പ്രളയം കാരണം മാത്രമ ഇത്തവണ മൂന്ന് ദിവസമായി കലോത്സവം ചുരുക്കിയത്. കുട്ടികളുടെ അധ്യായന ദിവസങ്ങള്‍ പരമാവധി ലാഭിക്കാന്‍ ഇത് ഉപകരിക്കും.ഇത് സംബന്ധിച്ച് സര്‍്ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഡിപിഐ വ്യക്തമാക്കി.

You must be logged in to post a comment Login