സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്; ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സല്‍മാന്‍ ഫാറൂഖിന് സ്വര്‍ണം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സായിയുടെ സല്‍മാന്‍ ഫാറൂഖിന് സ്വര്‍ണം. കോതമംഗലം മാര്‍ ബേസിലിന്റെ എന്‍.വി.അമിത്തിന് വെള്ളി.

സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിക്കാണ് സ്വര്‍ണം. പാലക്കാട് സിഎംടി മാത്തൂരിന്റെ എം.അജിത് വെള്ളി നേടി.

രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങൾ തുടങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.

ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ. 2,200 താരങ്ങളാണ് മീറ്റില്‍ മാറ്റുരയ്ക്കുന്നത്.  സ്കൂളുകളിൽ കോതമംഗലം മാർബേസിലും ജില്ലകളിൽ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

You must be logged in to post a comment Login