സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സി.അഭിനവും ആന്‍സി സോജനും വേഗമേറിയ താരങ്ങള്‍

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സി.അഭിനവും ആന്‍സി സോജനും വേഗമേറിയ താരങ്ങള്‍.  തിരുവനന്തപുരം സായിയിലെ താരമാണ് അഭിനവ്. 10.97 സെക്കന്റിലാണ് അഭിനവ് ഒന്നാമതെത്തിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്‍സി സോജനാണ് സ്വര്‍ണം. നാട്ടിക ഫിഷറീസ് സ്കൂളിലെ താരമാണ് ആന്‍സി.

100 മീറ്റര്‍  സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ മുഖ്താര്‍ ഹസനാണ് സ്വര്‍ണം. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ താരമാണ് മുഖ്താര്‍ ഹസന്‍.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്‌നേഹ ജേക്കബിനാണ് സ്വര്‍ണം. കൊല്ലം സായിയിലെ താരമാണ് സ്‌നേഹ. മീറ്റില്‍ സ്‌നേഹയുടെ രണ്ടാം സ്വര്‍ണമാണിത്.

ജൂനിയര്‍ ആണ്‍കുട്ടികളില്‍ തൃശൂരിന്റെ മുഹമ്മദ് സജിന്‍ സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ സാന്ദ്രയ്ക്കാണ് സ്വര്‍ണം.

You must be logged in to post a comment Login