ഇന്ത്യയ്ക്ക് പരമ്പര ; സച്ചിന് ജയത്തോടെ മടക്കം

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ കൊണ്ട് ശ്രദ്ധേയമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഭിമാനം. ക്രിക്കറ്റ് ഇതിഹാസം അര്‍ഹിക്കുന്നതു പോലൊരു വിടവാങ്ങല്‍ നല്‍കി, വിജയത്തോടെ അദ്ദേഹത്തെ മടക്കിയയ്ക്കാം.

st_660_110713104101

ഇന്നിംഗ്‌സിനും 126 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിംഗ്‌സ് ദിവസമായ ഇന്ന് 187 റണ്‍സിനാണ് വിന്‍ഡീസ് പുറത്തായത്. ഇതോടെ രണ്ട് ടെസ്റ്റുകളിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. പ്രഗ്യാന്‍ ഓജയാണ് മാന്‍ ഓഫ് ദ മാച്ച്. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ സീരിസ്.

മത്സരരംഗത്തോട് വിട പറയുന്ന സച്ചിന്‍ പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മാതാപിതാക്കള്‍ക്കും കുടുംബത്തിനും  നന്ദി പറഞ്ഞു.24 വര്‍ഷത്തെ കരിയര്‍ അവസാനിച്ചെന്നു വിശ്വസിക്കാനാവുന്നില്ലെന്നും സച്ചിന്‍ വികാരനിര്‍ഭരനായി പറഞ്ഞു.
ദ്രാവിഡിനും ഗാംഗുലിക്കും ലക്ഷ്മണും നന്ദി പറയാനും സച്ചിന്‍ മറന്നില്ല.  200 ടെസ്റ്റില്‍ നിന്ന് 15,112 റണ്‍സാണ് സച്ചിന്റെ നേട്ടം.

ഒരു വിഷമം മാത്രം ഇനിയൊരു മത്സരത്തിന് ഇതിഹാസം ഉണ്ടാവില്ല. ഇന്നലെ സച്ചിന്‍ ബാറ്റ് ചെയ്ത് 76 റണ്‍സിന് പുറത്താകുമ്പോഴും ആരാധകര്‍ നിരാശരായില്ല. പകരം അവരുടെ കണ്ണുകളിലുണ്ടായിരുന്നത് ക്രിക്കറ്റ് ദൈവം ക്രീസിനോട് വിട പറയുകയാണല്ലോ എന്ന സങ്കടം മാത്രമായിരുന്നു…. ഇനിയുണ്ടാവില്ല ആ പത്താം നമ്പര്‍ ജഴ്‌സി….

You must be logged in to post a comment Login