സച്ചിന് ഫെബ്രുവരി 4ന് ഭാരതരത്‌നം സമ്മാനിക്കും

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫെബ്രുവരി 4ന് ഭാരത രത്‌നപുരസ്‌കാരം സ്വീകരിക്കും. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയായിരിക്കും രാജ്യത്തിന്റെ പരമോന്നത ബഹുമതി സച്ചിന് സമ്മാനിക്കുക.

കഴിഞ്ഞ നവംബര്‍ 16നാണ് സച്ചിന് ഭാരത രത്‌നം നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നായിരുന്നു സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇത് ആദ്യമായണ് രാജ്യം ഒരു കായിക താരത്തിന് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

You must be logged in to post a comment Login