സഞ്ചാരികളുടെ മനം കവര്‍ന്ന് തേക്കടി

തേക്കടി ബോട്ട് യാത്ര പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് തികച്ചും ആസ്വാദനം നല്കുന്ന ഒന്നാണ്. ഭാഗ്യം നിങ്ങളെ തുണയ്ക്കുകയാണെങ്കിൽ വന്യമൃഗങ്ങളെ കണ്ണുവാനും സാധിക്കും.

സഞ്ചാരിക്ക് പ്രിയങ്കരമായ യാത്രയാണ് തേക്കടിയിലേക്ക്…

മനസ്സിനുല്ലാസം നൽകാൻ കുളിർമയാർന്ന തേക്കടിയാത്ര തന്നെ തിരഞ്ഞെടുക്കുക….
ഇടുക്കി ജില്ലയിലെ കുമളിക്ക് സമീപമുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമായ തേക്കടി ഇന്ത്യയിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.

കുമളിയില്‍ നിന്ന് 4 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേക്കടിയില്‍ എത്തിച്ചേരാം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 114 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
പെരിയാര്‍ വന്യജീവി സങ്കേതവും പെരിയാര്‍ തടാകവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പെരിയാര്‍ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്താല്‍ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളെ കാണാന്‍ കഴിയും. ബോട്ട് സവാരി കൂടാതെ ബാംബൂ റാഫ്റ്റിംഗിനും ഇവിടെ സൗകര്യമുണ്ട്.
ഇന്ത്യയിലെ തന്നെ മികച്ച ഇക്കോ ടൂറിസം മേഖലയാണിവിടം…

സമുദ്രനിരപ്പില്‍ നിന്ന് 900 മുതല്‍ –
1800 വരെ മീറ്റര്‍ ഉയരത്തിലാണ് തേക്കടിയും പരിസരവും.
തേക്കടി എന്ന് കേട്ടാലുടന്‍ മനസ്സില്‍ വരുന്നത് സ്വതന്ത്രമായി വിഹരിക്കുന്ന ആനക്കൂട്ടങ്ങളും സുഗന്ധവിളതോട്ടങ്ങളുമാണ്.

തേക്കടിയിലെ വനപ്രദേശങ്ങള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വന്യജീവി സങ്കേതമാണ്.
ജില്ലയിലെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന തേയില തോട്ടങ്ങളും കുന്നിന്‍പുറ പട്ടണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശങ്ങള്‍ ട്രക്കിംഗില്‍ താത്പര്യമുളളവരെ ഏറെ ആകര്‍ഷിക്കും

കുമളിയില്‍ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് എപ്പോഴും ബസ് ലഭിക്കും

You must be logged in to post a comment Login