സഞ്ചാരികളെ മാടി വിളിച്ച് മൺറോത്തുരുത്ത്

 

കൊല്ലം ജില്ലയിലുള്ള അതിമനോഹരമായ ഒരു സ്ഥലം. ട്രെയിനിൽ പോകുമ്പോൾ ഒക്കെ ഒരുപാട് ശ്രദ്ധിച്ച ഒരിടം.

‘ഓം ശാന്തി ഓശാന’ സിനിമയിൽ പറയുന്ന പോലെ കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും കേരളത്തിൽ കാണണമെങ്കിൽ ഇവിടം ഒരുവട്ടം സന്ദർശിച്ചാൽ മതിയാകും. പോയത് വേനല്ക്കാലത്ത് ആയതുകൊണ്ട് മനസ്സും ശരീരവും ഒന്നു തണുത്തു ഉഷാറായി..ആദ്യം ട്രെയിനിൽ പോകാനായിരുന്നു പ്ലാൻ. ഫോട്ടോഗ്രഫിയിൽ നല്ലതുപോലെ ഭ്രാന്ത് ഉള്ളതുകൊണ്ട് ട്രെയിനിൽ പോയാൽ സമയത്തിനു എത്തില്ല എന്ന് തോന്നി. നല്ല സമയം എന്ന് ഉദ്ദേശിച്ചത് ഫോട്ടോഗ്രഫിക്കു പറ്റിയ സമയം വെളുപ്പിനെയോ വൈകുന്നേരമോ ആണ്.അപ്പോയാണ് നല്ല ലൈറ്റ് ഫോട്ടോ എടുക്കാൻ.

അങ്ങനെ ബൈക്കിൽ പോകാൻ തീരുമാനിച്ചു.കൂടെ പ്രിയ സുഹൃത്തും ഫോടോഗ്രഫെരുമായ അലൻ വർഗീസും.പിന്നെ ഒന്നും നോക്കിയില്ല മൊബൈലിൽ ഗൂഗിൾ മാപ്പ് എടുത്തു ലോകേഷൻ സെറ്റ് ആക്കി.വീട്ടിൽ നിന്ന് (കഴക്കൂട്ടം) ഒന്നര മണിക്കൂർ യാത്ര.അവിടെ സമയത്തിനു എത്താൻ വേണ്ടി രാവിലെ 4.30നു പുറപ്പെട്ടു.6 മണിക്കു സ്ഥലത്ത് എത്താറായി.

നേരം പുലർന്നു വരുന്നതെ ഉള്ളൂ.വണ്ടി ഒരു ചായക്കടയിൽ നിർത്തി ചായ കുടിച് അവിടെ ഉണ്ടായിരുന്ന ഒരു അപ്പൂപ്പനോട് മുന്ദ്രോതുരുത്തിൽ ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലങ്ങളെ കുറിച്ച് അന്വേഷിച്ചു.കുറച്ചും കൂടെ ചെന്നാൽ ഒരു പാലം എത്തും അവിടെ ആരോടെങ്കിലും അന്വേഷിച്ചാൽ ചെറിയ വള്ളങ്ങൾ കാണും അതിൽ പോയാൽ നല്ല കാഴ്ച ഒക്കെ കാണാമെന്നു അപ്പൂപ്പൻ പറഞ്ഞു.

അങ്ങനെ കുറച്ചു ദൂരം ചെന്നപ്പോൾ പാലം കണ്ടു അവിടെ നേരെ ചെന്ന് പെട്ടത് ഒരു വള്ളക്കാരന്റെ മുന്നിൽ. 2 മണിക്കൂർ വള്ളത്തിൽ യാത്ര ചെയ്യാൻ 800 രൂപയെന്നു!!! നമ്മൾ രണ്ടുപെരല്ലേ ഉള്ളു ചേട്ടൻ അഡ്ജസ്റ്റ് ചെയ്യ് എന്നൊക്കെ പറഞ്ഞു കാലു പിടിച്ചു ഒരു 500ൽ ഒതുക്കി (*400 രൂപക്കും വള്ളം കിട്ടുമെന്ന് പിന്നീടു മനസ്സിലായി).ബ്ബ്രക്ക്ഫാസ്റ്റ് വേണമെങ്കില അടുത്ത് തന്നെ ഒരു ചെറിയ കട ഉണ്ട്. നല്ല നാടൻ അപ്പവും ദോശയുമൊക്കെ കിട്ടും. നമ്മൾ യാത്ര കഴിഞ്ഞിട്ടു ആകാം എന്ന് തീരുമാനിച്ചു.

ഞാൻ വെള്ളത്തിൽ പോയാലും ക്യാമറ വെള്ളത്തിൽ പോകരുതെന്നു മനസ്സിൽ ഉറപ്പിച്ചു വള്ളത്തിൽ കയറി.ഒന്നു രണ്ടു വിദേശ സഞ്ചാരികൾ വേറെ വള്ളത്തിൽ യാത്ര തുടങ്ങിയിരിക്കുന്നു. കൊല്ലത്തുള്ള റിസോർറ്റിൽ നിന്നുമൊക്കെ കൊണ്ടുവന്നതാണെന്നു വളളക്കാരൻ ചേട്ടൻ ഉദയകുമാർ പറഞ്ഞറിഞ്ഞു.അങ്ങനെ അതിശാന്ത സുന്ദരമായ സ്ഥലത്ത്കൂടി തുഴഞ്ഞു നീങ്ങി.

ക്യാമറ ഒക്കെ റെഡി ആക്കി ക്ലിക്കും തുടങ്ങി.പിന്നെ ഇടെക്കു കുറച്ചു സെൽഫിയും.പോകുന്ന വഴി കരിക്കു (ഒരെന്നത്തിനു 25 രൂപ) കുടിക്കാൻ ഒരു ചെറിയ പിറ്റ്സ്റ്റൊപ് . അവിടെത്തന്നെ ചെമ്മീൻ കൃഷി സ്ഥലം ഉണ്ട്.ഇപ്പോൾ കരിമീൻ ആണു കൃഷി ചെയ്യുന്നത്.സീസൺ അനുസരിച്ച് കൃഷിയും മാറും.യാത്ര തുടർന്നു.കൂട്ടിനു വേറെ വള്ളത്തിൽ വിദേശികൾ എത്തി. അവർ ഇങ്ങോട്ടും നമ്മൾ അങ്ങോട്ടും മത്സരിച്ചു ക്ലിക്ക് ചെയ്യുന്നു.

രാവിലെ ആയതുകൊണ്ട് വലിയ വെയിൽ ഇല്ല.യാത്ര മുന്നോട്ടു പോകുംതോറും വള്ളം പോകുന്ന വഴി ചെരുതായികൊണ്ട് ഇരുന്നു.പിന്നെ ചെറിയ ചെറിയ പാലങ്ങൾ.വള്ളത്തിൽ നമ്മൾ കുംബിട്ടിരിക്കണം ആ കുഞ്ഞ്‌ പാലത്തിനു അടിയിലൂടെ കടക്കാൻ.അതുപോലുള്ള പാലങ്ങൾ എത്തുമ്പോൾ സന്തോഷവും ആവേശവും ആയി..പോകും വഴി ചെറിയ വീട് ഒക്കെ കണ്ടു തുടങ്ങി. ഹോംസ്റ്റേ ഒക്കെ ചിലർ നടത്തുന്നുണ്ട്.നമ്മുടെ കൂടെ രണ്ടാമത് കണ്ട വിദേശികൾ അവിടെ ആണ് താമസം.നമ്മൾ തിരിച്ചു എത്താറായി.

2 മണിക്കൂർ പോയതറിഞ്ഞില്ല. ആ ചെറിയ ഹോട്ടലിൽ കയറി അപ്പവും ദോശയും ചമ്മന്തിയുമൊക്കെ അകത്താക്കി ഇനിയും ഒരു വരവ് കൂടെ വരേണ്ടി വരും എന്നു ഉറപ്പിച്ചു മടക്കയാത്ര തുടങ്ങി.വീട്ടിൽ 11.30 നു എത്തി.

യാത്രയിൽ എടുത്ത ഫോട്ടോസ് കൂടെ ചേർക്കുന്നു. ഇത്രയും ക്ഷമയോടെ വായിച്ച എല്ലാ സഞ്ചാരികൾക്കും എൻറെ നന്ദി

You must be logged in to post a comment Login