സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ മന:പൂര്‍വ്വം ശ്രമിക്കുകയാണെന്ന് പിതാവ്

sanjusamson-iccu19wc-1437143313-800

തിരുവനന്തപുരം:സഞ്ജുവിന്റെ കരിയര്‍ അപകടത്തിലാക്കാന്‍ ചിലര്‍ മന:പൂര്വ്വം ശ്രമിക്കുന്നതായി പിതാവ് സാംസണ്‍.സഞ്ജുവിന് പരിക്കുണ്ടായിട്ടും ചിലര്‍ കളിക്കാന്‍ നിര്‍ബന്ധിച്ചു.വിശ്രമം വേണമെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നെങ്കിലും വിശ്രമം അനുവദിച്ചില്ല. കെസിഎ യിലെ ചില ദുഷ്ടശക്തികളാണ് ഇതിന് പിന്നിലെന്നും പിതാവ് പ്രതികരിച്ചു.

സഞ്ജുവിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. എന്തുസംഭവിച്ചാലും കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളില്‍ സഞ്ജു കളിക്കാന്‍ പോകില്ലെന്നും സാംസണ്‍ കൂട്ടിച്ചേര്‍ത്തു.സഞ്ജു അനുവാദമില്ലാതെ ടീമില്‍ നിന്ന് വിട്ടു നി്‌നനതിനെക്കുറിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണമാരംഭിച്ചിരുന്നു. ഇതിനായി കെസിഎ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.

രണ്ടാഴ്ചയ്ക്കു മുന്‍പ് ബ്രബോണ്‍ സ്‌റ്റേഡിയത്തില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിനിടെ സസഞ്ജു ടീമില്‍ നിന്നും അനുമതിയില്ലാതെ വിട്ടുനിന്നുവെന്നും ടീമിന്റെ അച്ചടക്കങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നുമാണ് ആരോപണം. ഡ്രസ്സിംഗ് റൂമില്‍ നിന്നും അനുമതിയില്ലാതെ പുറത്തുപോയ സഞ്ജു അര്‍ധരാത്രിയോടെയാണ് ടീം താമസിച്ചിരുന്ന ഹോട്ടലില്‍ തിരിച്ചെത്തിയതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ സഞ്ജുവിനെതിരെ പ്രഖ്യാപിച്ച അന്വേഷണത്തോട് താരം ഇതുവരേയും പ്രതികരിച്ചിട്ടില്ല.അതേസമയം സംഭവം ബിസിസിഐയുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സഞ്ജുവിനെതിരെ നേരത്തേയും അച്ചടക്കലംഘന പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് ആക്ഷേപം.

You must be logged in to post a comment Login