സഞ്ജുവിന്റെ കിടിലന്‍ ഫ്‌ളൈയിങ് ക്യാച്ചില്‍ അന്തംവിട്ട് കാണികള്‍

മുംബൈക്കെതിരായ ഇന്നലത്തെ മത്സരത്തില്‍ സഞ്ജു വി സാംസണിന്റെ ഒരു ഗംഭീര ക്യാച്ച് എല്ലാവരെയും അദ്ഭുതപ്പെടുത്തി. ഹാര്‍ദ്ദിക്ക് പാണ്ഡ്യയാണ് സഞ്ജുവിന്റെ ഈ ഫ്‌ളൈയിങ് ക്യാച്ചില്‍ പുറത്തായത്. ബെന്‍ സ്റ്റോക്കായിരുന്നു ബൗളര്‍.

വിക്കറ്റ് കീപ്പറാണെങ്കിലും ബൗണ്ടറി ലൈനുകളിലും സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് നടത്താറ്. ബാറ്റിങ്ങില്‍ ആദ്യ നാളുകളില്‍ മിന്നല്‍ പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും പിന്നീടങ്ങോട്ട് സഞ്ജുവിന് ഫോം നിലനിര്‍ത്താനായില്ല. കണ്‍സിസ്റ്റന്‍സി തന്നെയാണ് സഞ്ജു ബാറ്റിങ്ങില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അഇങ്ങനെയൊക്കെയാണെങ്കിലും ഫീല്‍ഡിങ്ങില്‍ സഞ്ജു നൂറു ശതമനം സമര്‍പ്പണത്തോടെയാണ് മത്സരിക്കാറ്.

You must be logged in to post a comment Login