സഞ്ജുവിന്റെ ഡബിള്‍ സെഞ്ച്വറി വേട്ട

അസമിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തില്‍ യുവതാരം സഞ്ജു വി സാംസണ്‍ കേരളത്തിനു വേണ്ടി ഇരട്ട സെഞ്ച്വറി നേടി. 211 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍ കേരളം ഒന്നാം ഇന്നിങ്‌സില്‍ 362 റെണ്‍സെടുത്തു. ഇന്നലെ കളി അവസാനിക്കുമ്പോള്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നിരുന്ന സഞ്ജു കളി ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കം തന്നെ കരിയറിലെ മൂന്നാം രഞ്ജി ശതകം സ്വന്തമാക്കി.

തുടര്‍ന്നങ്ങോട്ടും ആക്രമണോത്സുക ബാറ്റിംഗിന്‍ന്റെ  ചെപ്പ് തുറന്നു വിട്ട സഞ്ജു കരിയറിലെ പ്രഥമ ഇരട്ട ശതകവും കണ്ടെത്തി. ആദ്യ ഇന്നിങ്‌സില്‍ 323 റണ്‍സെടുത്ത അസമിനെതിരെ ഇതോടെ കേരളത്തിന് 39 റണ്‍സിന്റെ ലീഡായി. കേരളത്തിനു വേണ്ടി സഞ്ജുവിന്റെ ആദ്യ ഇരട്ട സെഞ്ച്വറിയും മൂന്നാം സെഞ്ച്വറിയുമാണിത്. 507 മിനിറ്റ് ക്രിസീല്‍ നിന്ന് 337 പന്തുകള്‍ നേടിയ സഞ്ജു 25 ബൗണ്ടറിയും അഞ്ചു കൂറ്റന്‍ സിക്‌സറുകളും പറത്തി.

sanju-samson

കേരള നിരയില്‍ സഞ്ജുവിനു പുറമേ 46 റണ്‍സെടുത്ത ഓപ്പണര്‍ നിഖിലേഷ് സുരേന്ദ്രന്‍ മാത്രമേ തിളങ്ങിയുള്ളു. മൂന്നിന് 120 എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളത്തിന് 19 റണ്‍സെടുത്ത അന്‍താഫ്. 27 റണ്‍സെടുത്ത റോബര്‍ട്ട് ഫെര്‍ണാണ്ടസ്, എട്ടു റണ്‍സെടുത്ത നായകന്‍ സച്ചിന്‍ബേബി, ഒരു റണ്‍സെടുത്ത വിനൂപ് എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ഇന്ന് നഷ്ടമായത്. നേരത്തെ അസമിന്റെ ഒന്നാം ഇന്നിംഗ്!സ് 323 റണ്‍സിന് അവസാനിച്ചിരുന്നു. കേരളത്തിനു വേണ്ടി മുന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വിനൂപ് മനോഹരനും സി.പി ഷാഹിദുമാണ് ബൗളിംഗ് നിരയില്‍ തിങ്ങിയത്.

You must be logged in to post a comment Login