സഞ്ജുവിന്റെ വെടിക്കെട്ടില്‍ രാജസ്ഥാന് 20 റണ്‍സിന്റെ വിജയം

ബംഗളൂരു: സഞ്ജുവിന്റെ വെടിക്കെട്ട് മികവില്‍ ബംഗളൂരുവിനെതിരേ രാജസ്ഥാന് 20 റണ്‍സിന്റെ വിജയം. 218 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരുവിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

മലയാളി താരം സഞ്ജു സാംസണിന്റെ 92 റണ്‍സിന്റെ മികവിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ നേടിയത്. 45 പന്തില്‍ നിന്ന് 10 സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെയാണ് സഞ്ജു 92 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് വേണ്ടി നായകന്‍ കോഹ്‌ലിയും (57), മന്ദീപ് സിങ് (47), വാഷിങ്ടണ്‍ സുന്ദര്‍ (35) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ച വച്ചു.

ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് രാജസ്ഥാന്‍ നേടിയത്. സഞ്ജു സാംസണാണ് കളിയിലെ കേമന്‍.

You must be logged in to post a comment Login