സഞ്ജുവും ഷായും തിളങ്ങി; ഇന്ത്യ എയ്ക്ക് അനായാസ ജയം

ന്യൂസിലൻഡ് എയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ എയ്ക്ക് അനായാസ ജയം. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 230 റൺസിന് എല്ലാവരും പുറത്തായപ്പോൾ 29.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയം കണ്ടു. 48 റൺസെടുത്ത പൃഥ്വി ഷാ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. മലയാളി താരം സഞ്ജു സാംസൺ 39 റൺസെടുത്തു.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ നടത്തിയത്. ആദ്യ വിക്കറ്റിലെ 51 റൺസ് കൂട്ടുകെട്ട് മാറ്റിനിർത്തിയാൽ പിന്നീട് ഇന്നിംഗ്സിലൊരിക്കലും ന്യൂസിലൻഡിനു മടങ്ങി വരാനായില്ല. 49 റൺസെടുത്ത രചിൻ രവീന്ദ്രയാണ് ന്യൂസിലൻഡീൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ടോം ബ്രൂസ് 47 റൺസെടുത്തു. 34 റൺസെടുത്ത് പുറത്താവാതെ നിന്ന കോൾ മക്കോഞ്ചീയും കിവികൾക്കായി തിളങ്ങി. ഇന്ത്യൻ നിരയിൽ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്ത് ഖലീൽ അഹ്മദ്, അക്സർ പട്ടേൽ എന്നിവർക്ക് രണ്ട് വിക്കറ്റുകൾ വീതമുണ്ട്

You must be logged in to post a comment Login