സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍. ന്യൂസിലന്റിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു ഇടം പിടിച്ചത്. പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജു ടീമിലെത്തിയത്.

നാല് വര്‍ഷത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലൂടെ
സഞ്ജു ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍
മാത്രമാണ് കളിച്ചത്. ആരാധകരെ നിരാശരാക്കുന്നതായിരുന്നു ആ മത്സരത്തില്‍
സഞ്ജുവിന്റെ പ്രകടനം. ആദ്യ പന്ത് സിക്‌സറടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും
രണ്ടാം പന്തില്‍ സഞ്ജു പുറത്താവുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍
എടീമിനൊപ്പം ന്യൂസിലന്റ് പര്യടനത്തിലാണ് സഞ്ജു.

വീരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), സഞ്ജു
സാംസണ്‍, കെഎല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്,
ശിവം ദുബെ, കുല്‍ദീപ് യാദവ്, ചാഹല്‍, വാഷിങ് ടണ്‍ സുന്ദര്‍, ജസ്പ്രീത്
ബുമ്രസ മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍
എന്നിവരാണ് ട്വന്റി 20 ടീമിലുള്ളത്. 

ഓസ്‌ട്രേലിയക്കെതിരെ വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ ടീം
ന്യൂസിലന്റ് പര്യടനത്തിനെത്തുന്നത്. ഇന്ത്യന്‍ ടീം ഇന്ന്
ന്യൂസിലന്റിലെത്തി.

You must be logged in to post a comment Login