സണ്ണി ലിയോണ്‍ തമിഴ് സിനിമയിലേക്ക്

ചെന്നൈ: സണ്ണി ലിയോണ്‍ തമിഴ് സിനിമയില്‍ രാഷ്ട്രീയക്കാരിയുടെ വേഷത്തിലെത്തുന്നു. ബോളിവുഡിലും തെന്നിന്ത്യയിലുമായി നടിക്ക് തിരക്കേറിയ സമയത്താണ് ഇത്തരത്തിലൊരു വിവരം പുറത്തുവന്നിരിക്കുന്നത്. ഡല്‍ഹി എന്നാണ് സണ്ണി ലിയോണിന്റെ പുതിയ തമിഴ് ചിത്രത്തിന് പേരിട്ടതെന്നും അറിയുന്നു.

വീരമാദേവിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതുസംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. വീരമാദേവിയുടെ സംവിധായകന്‍ വിസി വടിവുടൈന്‍ ആണ് സണ്ണിയുടെ പുതിയ ചിത്രമൊരുക്കുന്നത്. സണ്ണി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഒരു രാഷ്ട്രീയ വിഷയം മുന്‍നിര്‍ത്തിക്കൊണ്ടാണ് എടുക്കുന്നത്.ചിത്രത്തില്‍ തമിഴ്‌നാട് രാഷ്ട്രീയ നേതാവായി സണ്ണി എത്തുമെന്ന് സംവിധായകന്‍ അറിയിച്ചു. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സണ്ണി ലിയോണിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.

You must be logged in to post a comment Login