സണ്‍ ടിവി സി.ഇ.ഒ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍

ചെന്നൈ: പ്രമുഖ തമിഴ് ചാനലായ സണ്‍ ടിവിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രവീണിനെ ലൈംഗിക പീഡന കേസില്‍ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെ സഹോദരന്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുളള ചാനലണ് സണ്‍ ടിവി. ഇവിടെ ഒരു മുന്‍ ഉദ്യോഗസ്ഥ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.അഞ്ച് മാസം മുന്‍പ് കേരളത്തിലേക്ക് സ്ഥലംമാറ്റിയതിനെ തുടര്‍ന്ന് ഇവര്‍ രാജിവയ്ക്കുകയായിരുന്നു. എന്നാല്‍ ചാനല്‍ ഇവര്‍ക്ക് നല്‍കാനുളള പണം നല്‍കിയിരുന്നില്ല.

സണ്‍ ഗ്രൂപ്പിലെ ഒരു ന്യൂസ് എഡിറ്ററെയും അടുത്ത കാലത്ത് ലൈംഗികപീഡന കേസില്‍ അറസ്റ്റു ചെയ്തിരുന്നു. അവതാരകയായി ജോലിനോക്കിയിരുന്ന ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.

You must be logged in to post a comment Login