സത്യ നടെല്ല മൈക്രോസോഫ്റ്റ് സി.ഇ.ഒ

മൈക്രോസോഫ്റ്റിന്റെ പുതിയ സിഇഒയായി ഇന്ത്യന്‍ വംശജനായ സത്യ നടെല്ലയെ നിയമിതനായി. മൈക്രോസോഫ്റ്റ് സെര്‍വര്‍ ആന്‍ഡ് ടൂള്‍സിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു നടെല്ല.  ജോണ്‍ തോംപ്‌സണാണ് പുതിയ ചെയര്‍മാന്‍. മൈക്രോസോഫ്റ്റില്‍ 22 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുളള നടെല്ല നിലവിലെ സിഇഒ സ്റ്റീവ് ബള്‍മര്‍ അടുത്തവര്‍ഷം വിരമിക്കാനിരിക്കാനിരിക്കെയാണ് സ്ഥാനമേറ്റെടുത്തത്. കമ്പനിയുടെ ആദ്യ സിഇഒ ബില്‍ ഗേറ്റ്‌സ് സാങ്കേതിക ഉപദേശകനായി തുടരും.
satya-nandela-1
മൈക്രോസോഫ്റ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തിന്റെ തലവനായിരുന്നു സത്യ നടെല്ല. ഹൈദരാബാദിലാണ് 46 കാരനായ  നടെല്ലയുടെ ജനനം. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ സത്യ അമേരിക്കയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ നിന്ന് ബിരുദം നേടി. അമേരിക്കന്‍ എംബിഎയും സ്വന്തമാക്കി. സണ്‍ മൈക്രോസിസ്റ്റം എന്ന കമ്പനിയില്‍ ആയിരുന്നു തുടക്കം. 1992 ല്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നു.

കാലിഫോര്‍ണിയയിലെ റെഡ്‌മൌണ്ട് ആസ്ഥാനമാക്കിയുള്ള മൈക്രോസോഫ്റ്റ് ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ സാങ്കേതിക സ്ഥാപനമാണ്.

You must be logged in to post a comment Login