സന്തോഷിക്കേണ്ട വേളയില്‍ മനസില്‍ ദു:ഖമുണ്ടെന്ന് പിണറായി; സിപിഐഎമ്മിനെ വേട്ടയാടാന്‍ തന്നെ മുന്‍നിര്‍ത്തി; രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരിലാണ് സിബിഐ പ്രതിയാക്കിയത്

തിരുവനന്തപുരം: സിപിഐഎമ്മിനെ വേട്ടയാടാന്‍ എന്നെ മുന്‍നിര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിച്ചമച്ച കേസ് എന്ന് സിപിഐഎം നേരത്തെ നിലപാട് എടുത്തിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരിലാണ് സിബിഐ പ്രതിയാക്കിയതെന്നും പിണറായി ആരോപിച്ചു.

സന്തോഷിക്കേണ്ട വേളയില്‍ മനസില്‍ ദു:ഖമുണ്ടെന്ന് പിണറായി പറഞ്ഞു. സത്യം തെളിയിക്കാന്‍ ഒപ്പം നിന്ന എം.കെ ദാമോദരന്‍ കൂടയില്ലാത്തതില്‍ ദു:ഖമുണ്ട്. അദ്ദേഹത്തെ ഓര്‍ക്കാതെ മറ്റൊന്നും പറയാനാവില്ല. ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ലാവലിന്‍ കേസില്‍ ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എഴാം പ്രതിയായ പിണറായി വിജയന്‍, എട്ടാം പ്രതിയായ ഫ്രാന്‍സിസ് എന്നിവരെ കുറ്റിവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ശരിവച്ചു കൊണ്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്.

You must be logged in to post a comment Login