സന്തോഷ് കോലി അന്തരിച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവ് സന്തോഷ് കോലി അന്തരിച്ചു. കഴിഞ്ഞമാസം ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീമാതുരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു സന്തോഷ് കോലി.


സീമാതുരിയിലെ ക്രിമിനലുകള്‍ക്ക് തലവേദനയായിരുന്ന സന്തോഷ് കോലി പാര്‍ട്ടി ഓഫീസിലേക്ക് പോകുന്ന വഴിക്ക് പിന്നില്‍നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു.

You must be logged in to post a comment Login