സന്നാഹം കഴിഞ്ഞു:ഇനി യഥാര്‍ത്ഥ പോര്

 മിര്‍പൂര്‍:ഇംഗ്ലണ്ടിനെ സന്നാഹത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസവുമായി ടീം ഇന്ത്യ ഇന്ന് സൂപ്പര്‍ ടെന്‍ മത്സരത്തിനിറങ്ങും.വെടിക്കെട്ടിനു തിരികൊളുത്താന്‍ ഇരുടീമുകളും തയാറായിക്കഴിഞ്ഞു. 2014ന്റെ തുടക്കത്തിലേറ്റ തോല്‍വികളുടെ മാറാപ്പ് ഇറക്കിവയ്ക്കുകയാണു ധോണിയുടെ ലക്ഷ്യം. എ്ന്നാല്‍ ചരിത്രം ഇന്ത്യയ്ക്ക് ഒപ്പമാണ്. കഴിഞ്ഞ മൂന്നു ലോകകപ്പ് ട്വന്റി20കളില്‍ ഇന്ത്യയും പാക്കിസ്ഥാനും മൂന്നുവട്ടം ഏറ്റുമുട്ടി. ഒരിക്കല്‍പ്പോലും ജയിക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇന്ത്യയേക്കാള്‍ കൂടുതല്‍ ട്വന്റി20 മല്‍സരപരിചയവുമായാണു പാക്കിസ്ഥാന്‍ ഇക്കുറിയെത്തുന്നത്.  ഇന്ത്യന്‍ സമയം വൈകിട്ട് 7-നാണ് മത്സരം തുടങ്ങുക
ആവേശകരമായ ചില ഏറ്റുമുട്ടലുകള്‍ക്ക് അയല്‍പ്പോര് സാക്ഷ്യം നല്‍കും. രവിചന്ദ്ര അശ്വിന്റെ സ്പിന്നും അഫ്രിദിയുടെ ബാറ്റിങ് വിസ്മയവും തമ്മിലാവും പ്രധാന പോര്. ഉമര്‍ ഗുലിന്റെ പേസ് ബോളിങ്ങിനെ നേരിടാന്‍ വിരാട് കോഹ്‌ലിയുടെ വീരന്‍ ബാറ്റുണ്ട്.
ഈ വര്‍ഷം ഇതുവരെ സംഭവിച്ച മോശം ഓര്‍മകള്‍ക്കു മേലാണ് ഇന്ത്യന്‍ ടീം ജഴ്‌സിയണിയുന്നത്.

You must be logged in to post a comment Login