സബര്‍ണ ആത്മഹത്യ ചെയ്തതല്ല, കൊലപ്പെടുത്തിയതെന്ന് സംശയം; മൃതദേഹം കണ്ടെത്തിയത് നഗ്നമായ നിലയില്‍

തമിഴ് സീരിയല്‍ നടിയും അവതാരകയുമായ സബര്‍ണ സാബുവിന്റേത് കൊലപാതകമാണെന്ന് സംശയം. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവരം അറിഞ്ഞു പൊലീസ് സ്ഥലത്തെത്തുമ്പോള്‍ സബര്‍ണ പൂര്‍ണ നഗ്‌നയായ നിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. വീടിനകത്ത് പലഭാഗങ്ങളിലും പൊട്ടിച്ചിതറിയ നിലയില്‍ ഗ്ലാസുകളും മറ്റും കണ്ടിരുന്നു. ഇതു വീടിനകത്ത് തര്‍ക്കമോ പിടിവലിയോ നടന്നതിന്റേതാകാം എന്നാണു സംശയിക്കുന്നത്.

സംഭവ സ്ഥലത്തുനിന്നും സിഗരറ്റുകളും മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായ ശേഷമാണോ സബര്‍ണ കൊല്ലപ്പെട്ടത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സബര്‍ണ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇരുപത്തിയൊമ്പതുകാരിയായ സബര്‍ണയ്ക്ക് പ്രണയമുണ്ടായിരുന്നുവെന്നും ഇരുവരും അടുത്തിടെയാണ് പിരിഞ്ഞതെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇതും താരത്തെ മാനസികമായി തകര്‍ത്തിട്ടുണ്ടാവാം. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്, അതിനാല്‍ മൂന്നോ നാലോ ദിവസം മുമ്പെയായിരിക്കാം സബര്‍ണയുടെ മരണം എന്നാണു സംശയിക്കുന്നത്.

Image result for sabarna anchor

സാമ്പത്തിക പ്രതിസന്ധിയാകാം മരണത്തിലേക്കു നയിച്ചതെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. സബര്‍ണയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഡയറിയില്‍ താന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. ടെലിവിഷന്‍ മേഖലയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെക്കുറിച്ചും വീട്ടുവാടക െകാടുക്കാന്‍ പോലും ബുദ്ധിമുട്ടു നേരിടുന്നതിനെക്കുറിച്ചും എഴുതിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സബര്‍ണ മാനസികമായി ഏറെ തകര്‍ന്ന നിലയിലായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റുകള്‍ വ്യക്തമാക്കുന്നുണ്ട്.

Image result for sabarna anchor

ചെന്നൈയിലെ വസതിയില്‍ വെള്ളിയാഴ്ച്ചയാണ് സബര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസമായി സബര്‍ണയുടെ അപാര്‍ട്‌മെന്റ് അടച്ചിട്ട നിലയിലായിരുന്നു. അപാര്‍ട്‌മെന്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന് അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഭവം അറിയുന്നത്.

You must be logged in to post a comment Login