സമാധാനം പുനസ്ഥാപിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ വടകരയില്‍ സര്‍വകക്ഷിയോഗം

collector1കോഴിക്കോട്: ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നാദാപുരത്ത് സമാധാനം പുനസ്ഥാപിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ വടകരയില്‍ സര്‍വ്വകക്ഷിയോഗം നടന്നു. ഇന്ന് രാവിലെ വടകര ഗസ്റ്റ് ഹൗസിലാണ് കലക്ടര്‍ എന്‍. പ്രശാന്ത് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം നടന്നത്. സോഷ്യല്‍ മീഡിയ വഴി മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റുകളിടുന്നത് കണ്ടെത്തിയ സൗഹചര്യത്തില്‍ കര്‍ശനമായി ഇവ നിരീക്ഷിക്കാന്‍ സൈബര്‍സെല്ലിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രിയോടെ വടകര, നാദാപുരം മേഖലകളില്‍ പരക്കെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറും തീവെപ്പുമുണ്ടായി. പൊലീസ് പ്രഖ്യാപിച്ച നിരോധന ഉത്തരവ് വടകര താലൂക്കില്‍ ഇപ്പോഴും തുടരുകയാണ്.

അതേസമയം കൊലപാതകത്തില്‍ പ്രതികളായ രണ്ടുപേരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അവരെ ഇന്ന് കസ്റ്റഡിയിലെടുക്കും. ഇതോടെ കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം സംഘം.

You must be logged in to post a comment Login