സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: ആസൂത്രിതമായ ആക്രമണങ്ങള്‍ക്കാണ് സിപിഐഎം സര്‍ക്കാരിന്റെ പിന്തുണയോടെ നേതൃത്വം നല്‍കുന്നതെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്നാണെന്നും മുരളധീരന്‍ പറഞ്ഞു.

ആര്‍എസ്എസ് ആക്രമണങ്ങളില്‍ ഭയപ്പെടുമെന്ന് കരുതേണ്ടെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ പ്രതികരിച്ചു. ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണമാണ് ആര്‍എസ്എസ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു.

You must be logged in to post a comment Login