സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു

 

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു. സോഷ്യല്‍മീഡിയ ഹബ് ഉണ്ടാക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇക്കാര്യം എജി സുപ്രീംകോടതിയെ അറിയിച്ചു.

കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം (ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്) പുറത്തിറക്കിയിരുന്നു. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള നെഗറ്റീവായ ധാരണകൾ ഇല്ലാതാക്കുവാനും പോസിറ്റീവായ അഭിപ്രായങ്ങളെ പ്രോത്സാഹിപ്പിക്കുവാനും വ്യക്തികത വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ക്യാമ്പയിൻ കൊണ്ട് സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ കണക്കു കൂട്ടിയിരുന്നത്.

എന്നാൽ സർക്കാറിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതി രംഗത്തെത്തി. പൗരന്റെ സ്വകാര്യതയിലേക്ക് ഭരണകൂടത്തിനല്ല മറ്റാർക്കും ഒഴിഞ്ഞുനോക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

You must be logged in to post a comment Login