സര്‍ക്കാരിന്റെ നയം അനുസരിച്ച് വേണം പൊലീസ് പ്രവര്‍ത്തിക്കാന്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയം അനുസരിച്ച് വേണം പോലീസ് പ്രവര്‍ത്തിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം റേഞ്ചിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം മനസ്സിലാക്കി വേണം ഓരോ ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കാന്‍. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും ജാതിമത ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കും പോലീസ് വഴങ്ങരുത്. അഴിമതിയും മൂന്നാംമുറയും പോലീസില്‍ വച്ചുപൊറുപ്പിക്കില്ല.

പക്ഷപാതിത്വം പാടില്ല. കേസുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. പോലീസിന്റെ ന്യായമായ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. വിവാദസംഭവങ്ങളില്‍ നയപരമായി വേഗം തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ്, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്തവ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പോലീസിന് സ്ഥിരമായി വീഴ്ചകള്‍ സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

തിരുവനന്തപുരത്ത് ഇന്ന് നടന്ന യോഗത്തിന്റെ മാതൃകയില്‍ കണ്ണൂരും, മലപ്പുറത്തും, എറണാകുളത്തും സമാനമായി റേഞ്ച് അടിസ്ഥാനത്തില്‍ യോഗം നടക്കും

You must be logged in to post a comment Login