സര്‍ക്കാര്‍ ഏകോപന സമിതി യോഗം തിരുവനന്തപുരത്ത് ചേരും

സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിന് ലക്ഷ്യമിട്ട് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടിസര്‍ക്കാര്‍ ഏകോപന സമിതി വൈകീട്ട് തിരുവനന്തപുരത്ത് ചേരും.

തമ്മിലടി തീര്‍ക്കണമെന്ന കര്‍ശന നിര്‍ദേശം വാസ്‌നിക്ക് നല്‍കുമെന്നാണ് വിവരം. അതേ സമയം കെ. മുരളീധരനും ഐ ഗ്രൂപ്പിനുമെതിരെ വാസ്‌നിക്കിന് എ ഗ്രൂപ്പ് പരാതി അറിയിച്ചു. പരസ്യ പ്രസ്താവനകള്‍ക്കെതിരെയാണു പരാതി. സര്‍ക്കാരിന്റെ നിര്‍ണായ തീരുമാനങ്ങള്‍ പോലും പാര്‍ട്ടിയോട് ആലോചിക്കുന്നില്ലന്ന നേരത്തെ  ഐ ഗ്രൂപ്പ് പരാതിപ്പെട്ടിരുന്നു. പുനസംഘടനാ കാര്യവും എഐസിസി ജനറല്‍ സെക്രട്ടറിയുമായി നേതാക്കള്‍ ചര്‍ച്ച ചെയ്യും. എയും ഐയും സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുന്നതിനെതിരെ നാലാം ഗ്രൂപ്പ് നേതാക്കള്‍  പരാതി അറിയിച്ചു.

You must be logged in to post a comment Login