സര്‍വ്വകക്ഷി യോഗം: അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിന് അതൃപ്തി

ന്യൂഡല്‍ഹി: സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ ഒഴിവാക്കിയതില്‍ അതൃപ്തി അറിയിച്ച് കേന്ദ്രം. യോഗം ചേരനുള്ള സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സംഘത്തില്‍ ഉണ്ടായിരുന്നില്ല. കേന്ദ്രമന്ത്രിയെ സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രം സംസ്ഥാനത്തെ അതൃപ്തി അറിയിച്ചതായി വിവരം.

കൂടിക്കാഴ്ചയില്‍ കേരളം ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ കൃത്യമായ ഒരു ഉറപ്പും പ്രധാനമന്ത്രി നല്‍കിയതുമില്ല. ചിലത് പാടെ തള്ളുകയും ചെയ്തു. കേന്ദ്രസഹായം ചോദിച്ചപ്പോള്‍ കേന്ദ്രഫണ്ട് അനുവദിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. 2012ല്‍ അനുമതി നല്‍കിയ പദ്ധതിയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. അന്ന് എന്തുകൊണ്ട് നടപ്പാക്കിയില്ല. പദ്ധതി നടപ്പാകാത്തതിന്റെ ഉത്തരവാദി അന്നത്തെ സര്‍ക്കാരാണെന്നും മോദി കുറ്റപ്പെടുത്തുന്നു.

You must be logged in to post a comment Login