സലിംരാജിനെതിരായ കേസ്:പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സലിംരാജ് വിഷയത്തില്‍ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ വിട്ടു. വി. ശിവന്‍കുട്ടി എംഎല്‍എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കിയത്.സലിംരാജിനെതിരായ ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കുന്നത് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്നും ശിവന്‍കുട്ടി ചോദിച്ചു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.അതേസമയം, കേസില്‍ സിബിഐ ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും നല്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ അറിയിച്ചു.

You must be logged in to post a comment Login