സവാളയില്‍ ആശ്വാസം തേടേണ്ട, വീണ്ടും വില കൂടി

സവാള വില സാധാരണക്കാരെ കണ്ണുനനയിക്കുന്നു. 160ല്‍ എത്തിയ സവാള വില കഴിഞ്ഞ ദിവസം 100 ല്‍ എത്തിയെങ്കിലും രക്ഷയില്ല. വീണ്ടും സവാള വില കൂടി. കിലോയ്ക്ക് 150 രൂപയാണ് കോഴിക്കോട് ഇന്നത്തെ സവാള വില. എറണാകുളത്ത് സവാള വില 140 രൂപയാണ്.

വിപണിയിലേക്ക് സവാള എത്താത്തതാണ് വില വര്‍ധനക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ ഈജിപ്ത്തില്‍ നിന്ന് സവാള ഇറക്കുമതി ചെയ്തിരുന്നു. ഇത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു.

You must be logged in to post a comment Login