സഹകരണ പ്രതിസന്ധി; വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല; ആദായ നികുതി വകുപ്പ് ആശ്യപ്പെട്ടാല്‍ കണക്കുകള്‍ നല്‍കാമെന്ന് മുഖ്യമന്ത്രി; കള്ളപ്പണക്കാരെ സഹായിക്കുന്ന നടപടിയോട് യോജിക്കില്ലെന്ന് ബിജെപി

pinarayi-3

സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ പ്രകാരമാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടാല്‍ കണക്കുകള്‍ നല്‍കാമെന്നും പിണറായി വിജയന്‍ പറഞ്ഞു. സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം കള്ളപ്പണക്കാരെ സഹായിക്കാനുള്ള നടപടിയാണ് എല്‍ഡിഎഫും യുഡിഎഫും സ്വീകരിക്കുന്നതെന്നും ഇതിനോട് യോജിക്കാനാവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

You must be logged in to post a comment Login