സഹകരണ ബാങ്കുകള്‍ തകര്‍ക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി ; പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചന

Pinarayi-Vijayan-Cabinet

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ തകര്‍ക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമെന്ന് പറയുന്നത് അസംബന്ധമാണ്. സഹകരണബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് കേന്ദ്രത്തിന്റേത്. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഇതിന് തെളിവാണ് ബിജെപി നേതാക്കളുടെ പ്രസ്താവന.

സഹകരണ ബാങ്കുകളില്‍ നിയമപരമായ പരിശോധനകള്‍ക്ക് തടസമില്ല. ആരും തടഞ്ഞിട്ടുമില്ല. സഹകരണമേഖലയ്ക്ക് എതിരായ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. സഹകരണ മേഖലയെ സംരക്ഷിക്കാൻ നടപടികൾ വേണമെന്നും പിണറായി തിരുവനന്തപുരത്തു പറഞ്ഞു

You must be logged in to post a comment Login