സഹല്‍ നാട്ടുകാര്‍ക്കൊപ്പം തന്നെ; ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടി

 

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി മധ്യനിരതാരം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിൽ തുടരും. അടുത്ത മൂന്ന് വ‍ർഷത്തേക്ക് കൂടി സഹലുമായുള്ള കരാർ നീട്ടിയതായി ടീം മാനേജ്മെന്‍റ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് സഹല്‍.

സഹൽ ഇനി നമ്മുടെ സ്വന്തം എന്ന കുറിപ്പോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരവുമായുള്ള കരാർ നീട്ടിയതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലിൽ മികച്ച ഭാവി താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരന്‍ കൂടിയാണ് കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൾ സമദ്.

നിങ്ങളുടെ ഇഷ്ട കളിക്കാരനാരെന്ന് കേരളത്തോട് ചോദിച്ചപ്പോൾ ഒരു പേര് മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്.. സഹൽ… ഒരു സംസ്ഥാനം മുഴുവൻ സഹലിനെ ആഘോഷമാക്കുമ്പോൾ നീയും അവർക്കൊപ്പം ആഘോഷിക്കുക..സഹൽ 2022″. എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേരളാ ബ്ലാസ്റ്റേഴ്സ് വീഡിയോ പുറത്തിറക്കിയത്.

You must be logged in to post a comment Login